Sunday, January 10, 2010

നാം ദൈവമക്കള്‍

"ദൈവ മക്കള്‍ എന്ന്  നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണ് താനും". യോഹന്നാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇന്നത്തെ പോസ്റ്റിങ്ങ്‌ ചെയ്യുന്നു. ഈശോ നമുക്ക് നല്‍കുന്ന വലിയൊരു പദവി ഉണ്ട്. ദൈവപുത്രരുടെ സ്ഥാനം. ഈ സ്ഥാനത്തിനു യോജിച്ച വിധമാണോ നമ്മുടെ ചെയ്തികള്‍ എന്ന് പരിശോധിക്കണം. ദൈവമകന്‍ എന്ന സ്ഥാനത്തിന്റെ മഹിമയൊക്കെ നമുക്കിഷ്ടമാണ് . എന്നാല്‍ അതിനു യോജിച്ച പ്രവര്‍ത്തികള്‍ ചെയ്യുന്ന കാര്യം വരുമ്പോള്‍ നമ്മുടെ വിധം മാറും. നാം മനുഷ്യരല്ലേ, ഇങ്ങനെയൊക്കെ ചെയ്തു പോകില്ലേ, എന്നൊക്കെ ആവും ന്യായീകരണങ്ങള്‍. ഈശോ അര്‍ത്ഥശങ്കക്ക് ഇടയില്ലാതെയാണ്  ഓരോ വചനവും അരുള്‍ ചെയ്തിരിക്കുന്നത് . നാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നു. അങ്ങനെ

 ദൈവമക്കള്‍ ആകണമെന്നും. അങ്ങനെയെങ്കില്‍ എന്തായിരിക്കും നമ്മുടെ മനോഭാവം ? ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ ഒരുപോലെ മഴ പെയ്യിക്കുന്ന ദൈവത്തിന്റെ മനോഭാവം !.  നമ്മെ കാണുന്നവര്‍ ദൈവത്തെ കാണുന്ന സ്ഥിതി ഉണ്ടാവണം. 
 ദൈവമകന്‍ എന്ന് അവകാശപ്പെടുമ്പോഴും എന്നെ കാണുന്നവര്‍ക്ക്  അങ്ങനെ തോന്നുന്നുണ്ടോ ? സംശയമാണ് . വിശുദ്ധ യോഹന്നാന്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . ദൈവത്തില്‍ നിന്നും ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.
 ദൈവത്തിന്റെയോ ? അതോ  പിശാചിന്റെയോ ?ആരുടെ സന്തതിയായിട്ടാണ് ഞാന്‍ കാണപ്പെടുന്നത് ? ഇതൊരു വലിയ ചോദ്യം തന്നെയാണ്. ഈശോ പറഞ്ഞില്ലേ എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പന പാലിക്കും. പിതാവിനെ സ്നേഹിക്കുന്ന പുത്രനാണെങ്കില്‍ ഞാന്‍ എന്റെ ഈശോയുടെ കല്പന പാലിക്കും. അത് മറ്റൊന്നുമല്ല. എന്റെ ദൈവത്തെ സ്നേഹിക്കുന്നതുപോലെ തന്നെ എന്റെ സഹോദരനെയും സ്നേഹിക്കുക എന്നത് തന്നെ. അവിടെയും എനിക്ക് പരാജയം തന്നെ. ഈശോ പറയുന്നതുപോലെ സഹോദരനെ സ്നേഹിക്കാന്‍ കഴിയാറില്ല. എങ്കിലും എന്റെ ഈശോ കരുണ നിറഞ്ഞവന്‍ ആയതുകൊണ്ട് എനിക്കും സമാധാനിക്കാം. എന്റെ പാപങ്ങള്‍ അവിടുന്ന് ക്ഷമിക്കും. എന്നെയും സ്വന്തം പുത്രനായി പരിഗണിക്കും.
ഓ, യേശുവേ എന്റെ മേല്‍ കരുണ തോന്നണേ ! ദൈവമകന്റെ വിശുധിയിലേക്ക് എന്നെയും ചേര്‍ക്കണേ ! അവിടുത്തേക്ക്‌ അഹിതമായി എന്നില്‍ നിലനില്‍ക്കുന്ന എല്ലാ തിന്മകളെയും എന്നില്‍ നിന്നും നീക്കി കളയണമേ ! അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കാന്‍ എന്നെ സഹായിക്കണേ !ആ സ്നേഹം കൊണ്ടെന്നെ നിറക്കണേ ! എന്നിലൂടെ അവിടുത്തെ സ്നേഹം മറ്റുള്ളവരിലേക്കും ഒഴുകട്ടെ ! ആമേന്‍ !

3 comments:

  1. പലരോടും, സ്വയവും ചോദിച്ചിട്ടും (കൃത്യമായ) ഉത്തരമില്ലാത്ത എന്റെ ചില ചോദ്യങ്ങൾ ഞാൻ സമർപ്പിക്കുന്നു. സഹായിക്കുക.

    1. ക്രിസ്തുവിലൂടെയല്ലതെ ആർക്കും രക്ഷയില്ലെന്ന്‌ പൗലോസ്‌ ശ്ലീഹാ പറയുന്നു. എന്നാൽ തന്റേതല്ലാത്ത കാരണത്താൽ അന്യമതത്തിൽ ജനിക്കുകയും ക്രിസ്തുവിനെ അറിയാൻ കഴിയാത്തവരുമായ അനേക കോടി ജനങ്ങൾ നശിച്ചുപോകുമോ? ഒരു ദൈവത്തെപ്പറ്റിയും കാര്യമായ വിവരമില്ലാത്ത പരകോടി ദൈവ മക്കൾ (ഉദാ:ആഫ്രിക്കയിലെ വനാന്തരങ്ങളിൽ കഴിയുന്ന ആദിവാസികൾ , ഒറ്റപ്പെട്ട ദ്വീപുകളിൽ കഴിയുന്നവർ) എല്ലാം നിത്യ നരകത്തിൽ എറിയപ്പെടുമോ?
    2.പ്രപഞ്ചോൽപത്തിയെപ്പറ്റിയുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ബൈബിളിലെ പ്രസ്താവനകളും തമ്മിലുള്ള പൊരുത്തക്കേടുകൾ എങ്ങനെ വിലയിരുത്തണം? ആഴ്ചയിൽ 5 ദിവസവും സ്കൂളിൽ ക്വാണ്ടം തിയറി, ഇവല്യുഷൻ, റിലേറ്റിവിറ്റി, ബിഗ്‌ ബാങ്ങ്‌ എന്നിവയൊക്കെ പഠിച്ച്‌ മന:പ്പാഠമാക്കുന്ന ഒരുകുട്ടി സൺ ഡേ സ്കൂളിൽ പഠിപ്പിക്കുന്ന 5 ദിവസം കൊണ്ട്‌ ദൈവം പ്രപഞ്ച സൃഷ്ടി നടത്തി ആറാം നാൾ മനുഷ്യനെ സൃഷ്ടിച്ച്‌ പിറ്റേന്ന് വിശ്രമിച്ച സത്യത്തെ എങ്ങനെ ഉൾക്കൊള്ളും? ബൈബിളിൽ വിവരിച്ചിരിക്കുന്നതാണ്‌ യാധാർത്ഥ്യമെങ്കിൽ 'ഭൂമിയുടെ ഘടന വിവരിക്കുക' എന്ന് പരീക്ഷക്ക്‌ ചോദ്യം വന്നാൽ 'താഴെയുള്ള വിതാനം ഭൂമിയും, മുകളിലുള്ള വിതാനം ആകാശവും' എന്നുത്തരമെഴുതുന്നവർക്ക്‌ മാർക്ക്‌ കിട്ടാത്തതെന്തുകൊണ്ട്‌?
    3.ആദം മുതൽ ക്രിസ്തുവരെയുള്ളവരുടെ വംശാവലി പരിശോധിച്ചാൽ (ലൂക്ക 3:23:38) ദൈവം ആദിമനുഷ്യനായ ആദത്തിനെ സൃഷ്ടിച്ചത്‌ ഇന്നേക്ക്‌ ഏതാണ്ട്‌ 6000 കൊല്ലം മുൻപാണെന്നു കണക്കാക്കാം(ആര്‌ ആരുടെയൊക്കെ മക്കൾ, എത്രവർഷം ജീവിച്ചു എന്നെല്ലാം പഴയനിയമത്തിൽ പറയുന്നുണ്ട്‌) പക്ഷേ ഏതാണ്ട്‌ 6 മില്ല്യൺ(60,000,00) വർഷം മുൻപ്‌ ജീവിച്ചിരുന്ന മനുഷ്യന്റെ പൂർവ്വികരുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ നിന്നു കണ്ടെടുത്തിടുണ്ട്‌.(http://en.wikipedia.org/wiki/Human_fossil#More_than_6_million_years_old).ദൈവം ആദത്തിനെ സൃഷ്ടിക്കുന്നതിനുമുൻപ്‌ ഭൂമിയിൽ മനുഷ്യജീവിതമുണ്ടായിരുന്നു എന്നാണോ ഇതിനർത്ഥം? ആബേലിനെ കൊന്നശേഷം നോദ്‌ ദേശത്തുപോയി വിവാഹജ്‌ വിതം നയിക്കുന്ന കായേന്റെ കഥകൂടി ഇതോടൊപ്പം ചേർത്തു വായിക്കുമ്പോൾ സംശയം ഇരട്ടിയാകുന്നു.
    4. ദൈവം സർവ്വശക്തനും എല്ലാം അറിയുന്നവനുമാകുന്നു. എല്ലാവരുടെയും ഭാവി, ഭൂതം, വർത്തമാനം എല്ലം അവിടുത്തെ കൈകളിലെത്രെ.ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുമെന്ന് അവരെ സൃഷ്ടിക്കുന്നതിനു മുമ്പേ ദൈവം അറിഞ്ഞിരിക്കുന്നു.എന്നിട്ടും കനി തിന്നെരുതെന്ന് ദൈവം പറയുന്നതിലെ സാംഗത്യമെന്താണ്‌? തന്റെ സൃഷ്ടികൾ തന്നെ ധിക്കരിച്ച്‌ അനുസരണക്കേട്‌ കാണിക്കുമെന്നത്‌ ദൈവനിശ്ചയമായിരുന്നെങ്കിൽ ഏദൻ തോട്ടത്തിൽനിന്ന് അവരെ പുറത്താക്കിയതിൽ എന്തു ന്യായമാണുള്ളത്‌?
    cont....

    ReplyDelete
  2. 5. നമ്മുടെ ഓരോ ചലനങ്ങളും വിചാരവികാരങ്ങളും ദൈവം മുന്‌കൂട്ടി നിശ്ചയിച്ച പ്രകാരമാണ്‌ നടക്കുന്നതെങ്കിൽ നമ്മൾ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്‌? 30 വയസ്സിൽ പാണ്ടിലോറി കയറി മരിക്കുമെന്നാണ്‌ ദൈവത്തിൻ എന്നെക്കുറിച്ചുള്ള പ്ലാൻ എങ്കിൽ ഞാൻ ദിവസവും രാവിലെ എഴുന്നീറ്റ്‌ 'ഇന്നെനിക്ക്‌ അപകടമൊന്നും വരുത്തല്ലേ ദൈവെമേ' എന്നു പ്രാർത്ഥിക്കുന്നത്‌ സമയനഷ്ടമല്ലേ?ദൈവം പ്ലാൻ ചെയ്ത്‌ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതിനെ പ്രാർത്ഥനയിലൂടെ മനുഷ്യർ മാറ്റാൻ ശ്രമിക്കുന്നത്‌ ദൈവത്തോടുള്ള വെല്ലുവിളിയല്ലേ?
    6.ഇടയ്ക്കിടെ പ്രവാചകന്മാർക്കും ദൈവജനത്തിനും പ്രത്യക്ഷപെട്ട്‌ നിർദ്ദേശങ്ങളും അനുഗ്രഹങ്ങളും കൊടുത്തിരുന്ന ദൈവവും ദൈവത്തിന്റെ പ്രതിനിധികളായ ദൂതന്മാരും പിന്നീട്‌ ആധുനിക ലോകത്തിൽ ഇങ്ങനൊരു സാഹസത്തിന്‌ മുതിരാത്തത്‌ എന്തുകൊണ്ടായിരിക്കും?അപ്പസ്തോലന്മാർക്ക്‌ പ്രത്യക്ഷപ്പെട്ടതിനു ശേഷം പിന്നീട്‌ എവിടെയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല(വിശ്വസനീയമായ രീതിയിൽ).ഇൻഡ്യയിലും പ്രത്യേകിച്ച്‌ കേരളത്തിലുമുള്ള ചില ആൾ ദൈവങ്ങളൊഴിച്ചാൽ!
    7.ധ്യാനത്തിലൂടെയും കരിസ്മാറ്റിക്‌ പ്രാർത്ഥനകളിയൂടെയും രോഗശമനം തരുന്ന ദൈവം എന്തുകൊണ്ട്‌ അംഗവിഹീനരെ സുഖപ്പെടുത്തുന്നില്ല?(പോട്ടയിലെ ധ്യാനം കൂടിയാൽ അപകടത്തിൽ മുറിഞ്ഞുപോയ കാൽ വീണ്ടും മുളച്ചുവരുമോ?)
    8. പരമകാരുണ്യവാനും ദയാനിധിയുമായ ദൈവം കൊടിയ ദാരിദ്ര്യത്താൽ മരിച്ചുവീഴുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ നേരെ കണ്ണടക്കുന്നത്‌ എന്തുകൊണ്ട്‌? സ്വന്തം കുഞ്ഞ്‌ പട്ടിണിയാൽ മരിക്കുന്നത്‌ കണ്ടുനിൽകേണ്ടിവരുന്ന ലക്ഷക്കണക്കിന്‌ അമ്മമാരുടെ കണ്ണുനീർ ദൈവം എന്തുകൊണ്ട്‌ അവഗണിക്കുന്നു?
    9.തന്റെ സന്നിധിയിൽ പുണ്യദർശനം നടത്താൻ വരുന്ന ഭക്തർ സഞ്ചരിക്കുന്ന വാഹനങ്ങൾ എപ്പോഴും ദൈവം അപകടത്തിൽ പെടുത്തുന്നതെന്തുകൊണ്ട്‌? സ്വന്തം വിഗ്രഹം പോലും കള്ളന്മാരുടെ കയ്യിൽപെടാതെ സൂക്ഷിക്കാൻ കഴിവില്ലാത്ത ദൈവം മനുഷ്യരെ രക്ഷിക്കുമെന്ന് കരുതുന്നത്‌ വിവരക്കേടല്ലേ?
    10. ചില പുണ്യവാളന്മാർക്കും ദൈവങ്ങൾക്കും അവരുടെ പ്രത്യേക ഏരിയായിൽ/ പള്ളികളിൽ ശക്തി കൂടുതലായിരിക്കുന്നതെന്തുകൊണ്ട്‌?ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണി കിടക്കുമ്പോൾ കോടിക്കണക്കിനു പണം ചെലവിട്ട്‌ ആരാധനാമന്ദിരങ്ങൽ പണിതുയർത്തൻ സഭാനേതാക്കളെ ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്‌?

    ഇത്‌ എന്റെ സംശയങ്ങളുടെ ഒരുശതമാനം മാത്രമേ ആകുന്നുള്ളൂ.. അറിയാവുന്നവർ ഉത്തരം പറഞ്ഞു സഹായിക്കുക. കഴിയുന്നതും 1..2.. എന്നിങ്ങനെ അക്കമിട്ട്‌ എഴുതിയാൽ എളുപ്പമായിരുന്നു. പടർപ്പിൽ തല്ലാതെ അതെ/അല്ല എന്നിങ്ങനെ കാര്യകാരണസഹിതം അവതരിപ്പിച്ചാൽ സന്തോഷം..

    ReplyDelete
  3. hensbmê aëjys\ IqSn Cì sNdntbm³ It­¯nbncnçì.AXnsâ {XnÃv Aë`hn¨psIm­msWgpXp¶Xv. hN\w amwkvambn \½psS CSbn hkn¨p F¶ XnêhN\¯nsâ km£m¡mcw. Fs´¶m Fsâ hN\w ]menç¶h³ F¶nepw Rm³ Ah\nepw hknçw Fì AêÄ sNbvX tbiphnsâ hN\¯nsâ km£m¡cambn«mé InS§qcmt\bpw "_qtemK ImêWys¯bpw' Rm³ Imé¶Xv. Xm¦fpsS I\nhn³ Ic§Ä IqSpX ktlmZc§fnteç \ofs«sbì {]mÀ°nçì.
    ]ns¶ X¦fpsS kwib§Äs¡mëw Fsâ I¿n adp]SnbnÃsb¶ Imcyw tJZ]qÀÆw Adnbn¡s«. C¯cw henb tNmZy§Ä F\nç ]pXnbXmWv. Fsâ AkvXnXzw kw_Ôn¨v Nne tNmZy§Ä F¶n Dbcmdp­v, XpSÀ ì AsXmê henb AÂ`pXamsWì Rm³ a\knemçì. F{Xtbm tImSn aëjyÀ Cu `qanbn Pohn¨p. C\nbpw F{X tImSn P\n¡m\ncnçì? F¶n«pw C{X P\tImSnIÄ¡nSbnepw Fsâ hnceSbmfw F§s\ hykvXambncnçì ? F\n¡dnbnÃ. Rm³ Ct¸mÄ C§s\bnêì ssS¸p sN¿p¶Xpt]mepw henb AÂ`pXambn«Wv F\nç tXmì¶Xv. Cu ]nSn In«m¯ kakyIÄ¡q ap³]n \niÐX ]men¡mt\ F\nç BhpìÅp.
     ]ns¶ Fsâ t]mÌnë adp]Snbmbn FgpXnb tNmZy§fn \nì Xm¦Ä Hê kwibmephsWì a\Ênembn. ssZh¯nsâ km¶n[ys¯ kw_Ôn¨v. Cu kmlNcy¯n Fsâ Ffnb A`n{]mbw Cu kwib§Ä ssZhw Xs¶ \nhmcWw sN¿pw Fì Xs¶bm¬. Fs´¶m tbiphnsâ A¸kvtXme\mbnê¶ bmt¡m_v FgpXpì ""\n§fn Úm\w ædhpÅh³ ssZht¯mSv tNmZn¡s«. Ah\v AXp e`nçw. æäs¸Sp¯msX FÃmhÀçw DZmcambn \Âæ¶h\mWv AhnSp¶v ''.Hê hyhØ A¸kvtXme³ hípì­v. kwibn¡msX hnizmkt¯msS thWw tNmZn¡m³ ! AtX ssZhw, Cìw Pohnçì Fì Rm³ hnizknç¶ ssZhw Xm¦sfbpw Úm\¯m \nd¡s«sb¶ {]mÀ°\sbmsS.
    H¯ncn kvt\lt¯msS,
    sNdntbm³.           

    ReplyDelete