Sunday, January 3, 2010

എന്തുകൊണ്ട്  ഞാന്‍ ചെറിയോന്‍ എന്ന് അവകാശപ്പെടുന്നു?. എന്തെന്നാല്‍ എന്റെ ചുറ്റും എന്നും വലിയവര്‍ മാത്രമായിരുന്നു. അവരുടെ ഇടയില്‍ എന്റെ ചെറുപ്പം എന്നെ വളരെ വേദനിപ്പിച്ചു. അപ്പോഴാണ് എന്റെ ദൈവം പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചു പോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നില്ല. എന്റെ കാര്യത്തില്‍ ഇത്ര ശ്രധാലുവായൊരു ദൈവം ഉള്ളപ്പോള്‍ ഞാനിനിയെന്തിനു വേദനിക്കണം തന്നെയുമല്ല ഞാന്‍ ചെറിയവനായത് കൊണ്ടാണല്ലോ എന്റെ ഈശോ എന്നെ സ്നേഹിച്ചത് . അത് കൊണ്ടു ഞാന്‍ ഉറപ്പിച്ചു പറയും ഞാന്‍ ഈശോയുടെ സ്വന്തം ചെറിയോന്‍ തന്നെ.‍

No comments:

Post a Comment