ഞാന്‍ പേരൊന്നു മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം എന്റെ സഖി എന്നോട് പറഞ്ഞു. യേശുവിന്റെ സ്വന്തം ചെറിയോന്‍ എന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമൊന്നുമില്ല. നിങ്ങളുടെ മനസ്സിലിരിപ്പ് വലിയോന്‍ എന്ന് തന്നെയാണ്. ഭാര്യ പറയുന്നത് ശരിയെന്നു തന്നെ വിശ്വസിക്കണം. കാരണം അവള്‍ എന്റെ വ്യക്തിത്വം ശരിയായി മനസ്സിലാക്കുന്നു. ഒന്നുമില്ലാഞ്ഞിട്ടും എന്തോ ആണെന്ന് ഭാവിക്കുന്ന എനിക്ക് പറ്റിയ പേരെന്തെന്ന് ഞാന്‍ ആലോചിച്ചു. എന്റെ ഭോഷത്തത്തെ സാധൂകരിക്കുന്ന ഒരു പേര് ആകട്ടെ. പോഴന്‍ എന്നാണ് വേണ്ടത്. എന്നാലും അല്പം സംസ്കരിച്ച പേര് ഇരിക്കട്ടെ. ഭോഷന്‍ ! ഇനി മുതല്‍ നിങ്ങള്‍ എന്നെ അങ്ങനെ വിളിച്ചാല്‍ മതി.
No comments:
Post a Comment